Friday 11 September 2015

പൂവന്‍ ചേകവന്‍

                                                             
പൂവന്‍ ചേകവന്‍




എന്‍റെ  ചേകവന്‍ ഇപ്പോള്‍ കൂവാറില്ല.ഒരുപാടുവര്‍ഷങ്ങള്‍ കഴിഞ്ഞു അവന്‍ എന്നില്‍ നിന്നും അകന്നിട്ട്‌. ആരോ അവനെ പിച്ചി ചീന്തി രക്തം കുടിച്ചിരിക്കുന്നു.പകരം പകലോനെ ഗൌനിക്കാത്ത ഏതുനേരത്തും കൂവുന്ന.
ഒരു പ്പെട്ടി  ഞാന്‍ കാശുകൊടുത്തു വാങ്ങിച്ചിട്ടുണ്ട്.അവന്‍ ഇപ്പോള്‍ എന്‍റെ ചേകവന് പകരം കൂവുന്നു .പക്ഷേ അവന്‍റെ ശബ്ദം എനിക്കു അസഹനിയമായി തോന്നി തുടങ്ങിയിരിക്കുന്നു .പതിവുകാരനായ പകലോന്‍ വന്നുപോകുന്നത് ഇന്നു ഞാന്‍ അറിയുന്നില്ല .എന്‍റെ പ്രഭാതകൃതിയങ്ങള്‍ വരെ തീരുമാനിക്കുന്നത്‌ ഇന്നവനാണ്.എന്നില്‍നിന്നും എന്തൊക്കയോ നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു.പ്രകാശത്തിനു ഏഴ്‌ വര്‍ണ്ണങ്ങള്‍ ആണെന്ന് തെളിയിച്ച്.ചേമ്പില താളിലെ മഴത്തുള്ളി എന്നെ കളിയാക്കി ചിരിച്ചു.പക്ഷേ എന്‍റെ കണ്ണുകള്‍ അന്ന്‍ അന്ധമായിരുന്നു.പുന്ജപാടതു കിളിര്‍ത്തു നില്‍ക്കുന്ന നെല്‍ കതിരുകളോട് ഞാന്‍ കാണാത്ത എന്‍റെ പ്രണയിനിയെ കുറിച്ചടക്കം പറഞ്ഞു പൊട്ടിച്ചിരിക്കുന്നു മന്ദമാരുതന്‍ .അപ്പോള്‍ ഞാന്‍ ബധിരനായിരുന്നു.
അന്നെനിക്ക് നഷ്ട്ടപ്പെട്ടത്‌ സുപ്രഭാതം പാടുന്ന കുരുവികളെയും,ഉണര്‍ത്തുപാട്ടു പാടും എന്‍ പൂവന്‍ ചേകവനെയും ആയിരുന്നു .ഞാന്‍ ധ്രിതിയിലാണ്‌ എങ്ങോട്ടാണെന്നു പറവാന്‍ വയ്യ .
ഇന്നെനിക്കു കൂട്ട് ആപ്പെട്ടി മാത്രം .എന്‍റെ സുഖത്തില്ലും,ദുഖത്തില്ലും അവന്‍
 പങ്കാളിയായി.ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവന്‍ മുകാന്തരമേ എനിക്കു സന്ദേശങ്ങള്‍ കൈമാറാന്‍ കഴിഞ്ഞിരുന്നൊള്ളൂ .അതുകൊണ്ടു തന്നെയാവണം ഒരു കൈകുഞ്ഞു കണക്കെ ഞാന്‍ അവനെ ദിനം പ്രതി പരിപാലിച്ചുപോന്നു .തൊട്ടും ,തലോടിയും,ഊട്ടിയും,ഉറക്കിയും ഞാന്‍ എന്‍റെ കൊച്ചു ജീവിതം തള്ളി നീക്കികൊണ്ടിരുന്നു.നഷ്ട്ടപ്പെട്ട എന്‍റെ പൂവന്‍ ചേകവനകാന്‍ ഇവനകില്ലെന്നറിഞ്ഞിട്ടും.അവന്‍ എന്‍റെ ചേകാവനകാന്‍ ശ്രേമിച്ചുകൊണ്ടേ ഇരുന്നു.ഇനി ഒരു ജന്മമം ഉണ്ടെങ്കില്‍ അതെന്‍റെ പൂവന്‍ ചേകവനോടൊപ്പം ആയിരിക്കും എന്ന പ്രതീക്ഷയോടെ .................!ഞാനും 


oo0!MAG!0oo

No comments:

Post a Comment